Menu

Malayalam Love status

Collection of malayalam love status and tweets

അന്ന് ഞാന്‍ ഒരു നൂറുവട്ടം ചോദിച്ചതല്ലേ. എന്നെ മറക്കുമോ എന്ന്.. ചോദിച്ചപ്പോഴൊക് കൈ നീ അസ്വസ്ഥനായി.. കാരണം എനിക്കറിയാമായിരുന്നു എന്നെ മറക്കാന്‍ നീനക്കാവുമെന്ന്..
   
പറയാന് ഞാന്‍ ഒരുപാട് കൊതിച്ചു പക്ഷെ.. നഷ്ടപെടുമെന്ന ഭയം കൊണ്ട്പറയാന് കൊതിച്ചതെല്ലാം എന്റെ പുസ്തകതാളുകളില് ഒതുക്കി.. പിന്നീടൊരിക്കല് ഞാന് എഴുതിയതെടുത്തു വായിച്ച സുഹൃത്ത്പറഞ്ഞു ഇത് കവിതയാണെന്ന്.
   
നിന്നോട് മിണ്ടാന്‍ ഞാനിപ്പോൾ, പുതിയ കാരണങ്ങൾ തേടുന്നു... നിന്നെ പറ്റി നീ ചിന്തിക്കുന്നതിലും കൂടുതൽ, ഞാൻ ചിന്തിക്കുന്നു... നിന്റെ മുഖം കാണാൻ എൻ മനം എപ്പോഴും തുടിക്കുന്നു... നീ നഷ്ട്ടമാകുമോ എന്ന ചിന്ത, എന്റെ മനസ്സിനെ വല്ലാതെ അലട്ടുന്നു...
   
പിടയുന്ന നിന്റെ ഹൃദയത്തിൽ ചേർത്തുവക്കാൻ, എന്റെ പക്കൽ ഒരു സ്വാന്തനസ്പർശം പോലും ബാക്കിയില്ല... എങ്കിലും നിന്റെ ഏറ്റവും അടുത്ത് ഞാനുണ്ട്... എന്റെ ഹൃദയം പൊള്ളുന്നതും നീ ഇപ്പോൾ അറിയുന്നുണ്ടായിരിക്കാം
   
ഇനിയൊരിക്കലും ഒന്നിക്കാനാവാത്തവിധം നാം അകന്നുപോയി എന്നറിയാം, എന്നെയും എന്റെ ഓർമ്മകളെയും നീ മറന്നുപോയി എന്നും അറിയാം, എന്നാലും നിന്റെ ഓർമ്മകളിൽ ജീവിക്കുന്ന എന്റെ മനസ്സ് എപ്പോഴും നിന്നെ ഓർക്കും എന്റെ കണ്ണുകൾ നിന്നെതേടും
   
മനസ്സ് വിങ്ങിപൊട്ടുന്ന വേദനയോടെ നിന്റെ ചിത്രത്തിലേക്ക് ഞാൻ നോക്കിയിരിക്കും. അപ്പോൾ എനിക്ക്തോന്നും. എന്റെ മുഖംകണ്ട്നിന്റെ മിഴികൾ നിറഞ്ഞൊഴുകുന്നു എന്ന്. പക്ഷേ എന്റെ മിഴികളിലാണ്കണ്ണുനീർ നിറഞ്ഞൊഴുകുന്നത് എന്നെനിക്കറിയാമെങ്കിലും.
   
തകര്ന്ന്പോയ ഓരോ പ്രണയവും ഫെയ്സ്ബുക്ക് പാസ്‌ വോര്ടിലും മക്കളുടെ പേരിലുമൊക്കെ പുനര്‍ജനിക്കും
   
നീ യെന്റെ ആരുമല്ല എന്നെഴുതിവെച്ചിട്ട് നീ എന്റെ എല്ലാരുമാണെന്ന് ഞാന്‍ വായിക്കും
   
ഇഷ്ടപ്പെട്ടവളുടെ ഇഷ്ടത്തിനായി എന്റെ ഇഷ്ടം മറന്നതില് ഞാന് അനുഭവിച്ച സുഖമാണ് സുഖം
   
പ്രീയപ്പെട്ട തൊട്ടാവാടീ, ആഗ്രഹങ്ങളുടെ ലോകത്ത് ആഗ്രഹങ്ങളില്ലാതെഞാന് ജീവിക്കുമ്പോള് ഒരിക്കല് നിന്നോട് തോന്നിയ ഇഷ്ടം ഒരിക്കലും മായാതെ ഇപ്പോഴും എന് മനസിനകത്ത് പിടയുകയാണ്
   
നിന്റെ മൗനം എന്നെ ഒരിക്കലും വേദനിപ്പിക്കാറില്ല. കാരണം നിന്റെ കണ്ണുകളിലൂടെ നിനക്ക് പറയുവാനുള്ളതെല്ലാം ഞാനറിയുന്നു. നിന്റെ ഹ്യദയത്തില് നിറഞ്ഞു തുളുമ്പുന്ന പ്രണയത്തേപോലും.
   
അഴകുള്ളരൂപങ്ങൾ ചിലപ്പോൾ കണ്ണിനു ഒരു നിമിഷത്തെ സന്തോഷം തന്നേക്കാം. പക്ഷേ ആത്മാർതതയുള്ള ഹൃദയങ്ങൾ, അത് ജീവിത കാലം മുഴുവൻ സന്തോഷം തരും. മനസ്സ് നിറയെ സ്നേഹമുള്ളഒരാളെ കിട്ടുക അതൊരു അനുഗ്രഹമാണ്
   
സ്നെഹിച്ചവരോട് മറക്കാന്‍ പറയുംബോൾ മനസിൽ ഒളിപ്പിച്ചു വച്ച കണ്ണൂനീർതുള്ളികൾ ജീവിതാവസാനം വരെ ഹൃദയത്തെ പൊള്ളിച്ചുകൊണ്ടിരിക്കും
   
എന്റെ പ്രണയം മരിച്ചിട്ടില്ല , നിന്നെപിരിഞ്ഞമാത്രയില് ചിറകറ്റുവീണെങ്കിലും വേര്പാടിന്റെ വിരഹത്തിന്റെ വേനല് ചൂളയില്‍ ഉരുകിതീര്ന്നെങ്കിലും, എന്റെ പ്രണയം ഇനിയും മരിച്ചിട്ടില്ല. ഓര്മകളുടെ ചിറകിലേറി അത് ഇപ്പോഴും പറന്നുകൊണ്ടേയിരിക്കുകയാണ്.
   
നിന്നോട്പുറമെദേഷൃം കാട്ടാറുണ്ടെങ്കിലും എനിക്ക് ഒരിക്കലും നിന്നെ വെറുക്കാല്ന് കഴിയില്ല. അത്രയും സ്നേഹിച്ചു പോയി നിന്നെ.