Menu

Malayalam Love status

Collection of malayalam love status and tweets

എന്റെ പ്രണയം നിലനില്ക്കുന്നത് നിന്റെ മനസ്സിലാണ്. നീ അതിനെതിരിച്ചറിയുമ്പോള് നമ്മുടെപ്രണയംതുടങ്ങുന്നു..
   
ഇന്നും നിന്റെ മൊഴികള് ഞാന് വിശ്വസിക്കുന്നു. ഇതെല്ലാം മാറി നീ ഒരു ദിവസം എന്നെ തനിച്ചാക്കി നടന്നകലുമോ. നിന്റെ വാക്കുകള് ഇന്നും ഞാന് വിശ്വസിക്കുന്നു പെണ്ണെ... മറക്കാന് കഴിയില്ലൊരിക്കലും നിന്റെ മുഖവും. നീ തന്നസ്നേഹവും
   
കലാലയത്തിന്റെ ഇടനാഴികളില് കണ്ണുകളാല് നാം മെനഞ്ഞ കാവ്യങ്ങളൊന്നും തൂലികയിലേക്ക് ആവാഹിക്കാന് ഇന്നും എനിക്ക് കഴിഞ്ഞിട്ടില്ല
   
എന് മനസിന് മണിച്ചെപ്പില് ഞാന് ഒളിപ്പിച്ചുവെച്ച മിന്നാമിന്നി കൂട്ടങ്ങളെ നീ തുറന്നുവിട്ടു. ചിറകുകള് വിടര്ത്തി പറന്നുയരാനായി ഒരു നറുതിരിവെളിച്ചമായ്
   
പകുത്തുതരാന് ഒന്നുമില്ല കൈയ്യില് നിന്നെ പ്രതിഷ്ഠിച്ചൊരു ഹൃദയമല്ലാതെ. കാഴ്ചവസ്തുവായി കാണിക്ക വെക്കുവാന് അവശേഷിക്കുന്നത് കാനലേറ്റ്വാടിയ സ്വപ്നങ്ങളും നിറം മങ്ങിയ മോഹങ്ങളുംമാത്രമാണ്. കൈക്കുടന്നയില് പ്രസാദം എന്ന പോലെ ഏറ്റുവാങ്ങില്ലേ നീഎന്റെ ഹ്രിദയം ഗുല്മോഹര് പൂത്തവഴികളില് പ്രണയമാംവിപ്ലവത്തിന് ഉരുക്കുമുഷ്ടികള് തീര്ക്കാന് !!
   
മറക്കാനായിഞാന് ആരേയും സ്നേഹിച്ചിട്ടില്ല എന്റെ ഇഷ്ടം തട്ടിയെറിഞ്ഞവരെപോലും വെറുത്തിട്ടുമില്ല നിന്റെ കാര്യത്തിലും അത് അങ്ങനെ തന്നെ. എനിക്ക് നിന്നെ സ്വന്തമാക്കാന് പ്രാപ്തിയായി എന്ന് എനിക്ക് എപ്പോള് തോന്നുവോ അന്ന് ഞാന്‍ വരും നിന്നെ കൂടെകൂട്ടാന്.
   
പ്രീയനേ എന്നോട് മിണ്ടാതിരിക്കരുതേ. പ്രണയിക്കുന്നവര്‍ക്ക് ശബ്ദരായിരിക്കാനാകുമോ. നിശബ്ദരായിരിക്കാതെ എങ്ങനെയാ സഖീ പ്രണയിക്കുക !
   
നിന്റെ കാലടികളെ പിന്തുടരുമ്പോഴൊന്നും ഞാനറിഞ്ഞിരുന്നില്ല നീ മറ്റാരേയോ പിന്തുടരുകയാണെന്ന് !
   
എല്ലാം മറക്കാം നീ തന്ന മോഹങ്ങളും ഞാന് നെയ്ത സ്വപ്നങ്ങളും പിന്നെ എന്റെ എല്ലാമായ നിന്നേയും പക്ഷെ എനിക്ക് മറക്കാന്‍ കഴിയാത്ത ഒന്നുണ്ട് ഇപ്പോഴും കാതില് മുഴങ്ങി കേള്ക്കുന്ന -ചേട്ടാ- എന്ന വിളി അതു ഞാന്‍ എങനെ മറക്കും !
   
എന്റെ ആ വിരൽത്തുമ്പിൽ ഇപ്പോഴും വിട്ടുപോകാൻ മടിക്കുന്ന, നിന്റെ ആ വിരൽസ്പർശവും ഉണ്ട്. ആ ഓർമകളെ മുറുകെ പിടിച്ച്, ഇനിയും ഒരായിരം വർഷങ്ങൾ ഞാൻ നിനക്കായ് കാത്തിരിക്കാം
   
ഞാന് അവളില്‍ നിന്നും ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. കാരണം ഞാന് അവളോട്പറഞ്ഞത്എന്നെ സ്നേഹിക്കണം എന്നല്ല എനിക്കിഷ്ടമാണ് നിന്നെ എന്നാണ്
   
തിരിച്ചറിയും നീ എന്നെങ്കിലും.. ഞാനിന്ന്കുഴിച്ചുമൂടിയ നൊമ്പരങ്ങളത്രയും
   
എന്റെ പ്രണയം മരിച്ചിട്ടില്ല, നിന്നെ പിരിഞ്ഞമാത്രയില് ചിറകറ്റുവീണെങ്കിലും, വേര്പാടിന്റെ, വിരഹത്തിന്റെവേനല്ചൂളയില് ഉരുകിതീര്ന്നെങ്കിലും, എന്റെപ്രണയംഇനിയുംമരിച്ചിട്ടില്ല.... ഓര്മകളുടെ ചിറകിലേറിഅതിപ്പോഴും യാത്രതുടര്ന്നുകൊണ്ടേയിരിക്കുന്നു
   
ജീവിതകാലംമുഴുവൻനമ്മെ സ്നേഹിക്കാത്തവരോടൊപ്പം കഴിയുന്നതിനേക്കാളും നമ്മെ ഒരുപാട്സ്നേഹിക്കുന്ന ഒരാളുമായി കുറച്ചുനേരം ചിലവഴിക്കുമ്പോളാണ്ജീവിതം സന്തോഷപൂർണമാകുക.
   
വളരെ മുന്പേ കണ്ടുമുട്ടിയിരുന്നെന്കില് എന്ന് ഞാന്പലപ്പോഴും ആഗ്രഹിച്ചിരുന്നു. ഞാന് ആഗ്രഹിച്ചതെല്ലാം നിന്നിലുണ്ട്. വര്ഷങ്ങളുടെ യാത്രക്കിടയില്. ആ മുഖമൊന്നു കാണാന് ഞാന് ആഗ്രഹിച്ചിരുന്നു. കഴിഞ്ഞുപോയ ഏതോ ജന്മത്തില്.. എന്റ്റെ കൈകളില്നിന്നും മഞ്ഞിന്മേഘം പോലെ. മാഞ്ഞുപോയ മുഖം അത്നീ തന്നെയാണ്